Visalam is a heritage house of rare distinction. It is an endearing symbol of paternal love that equally captures the soul of Chettinad, a region renowned for its palatial homes, fiery cuisine and colourful culture. This CGH Earth experience is a window to the unique ways of life of the prosperous trading community of the Chettiars of Tamil Nadu
യാത്രകൾ മനോഹരമാകുന്നത് ഒരു മുൻ ധാരണയിലാണ്ട് പോകുമ്പോഴാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരത്തിൽ ഉള്ള ഒരു യാത്ര ആയിരുന്നു കാനാട്കാത്താനിലിലോട്ട് പോയത്.
കാനാട്കാത്താൻ, 72 ചെട്ടിയാർ ഗ്രാമങ്ങൾ ഏറ്റവും പ്രധാനമായ നാട്ടുകോട്ട ചെട്ടിയാർ ഗ്രാമം. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ കാരൈക്കുടിക്ക് അടുത്ത് ചരിത്രമുറങ്ങുന്ന മണ്ണ്.
വിശാലം !
രാമനാഥ ചെട്ടിയാർ മകളായ വിശാലാച്ചിക്ക് വിവാഹ സമ്മാനമായി നൽകിയ വീട്.
72 ചെട്ടിയാർ ഗ്രാമങ്ങളിലും ആണ്മക്കൾക്കു മാത്രം അച്ഛന്റെ സ്വത്തിൽ അവകാശമുണ്ടായിരുന്ന കാലത്ത്. വിശാലം മാത്രമാണ് അതിനൊരു അപവാദം. ഒരു അച്ഛന്റെ സ്നേഹ സമ്മാനം.
ചെട്ടിയാർ അരമന വീടുകളുടെ വാസ്തുവിദ്യാ ചാരുത അസാമാന്യ തന്നെയാണ്. മുട്ടയുടെ വെള്ളകൊണ്ട് ചുവരുകൾ പൂശി, തറയിൽ ആത്തങ്കുടിയിൽ നിന്നുള്ള തറയോടുകളോ ഇറ്റലിയിൽ നിന്നോ വെനീസിൽ നിന്നോ മാർബിൾ ബെൽജിയം ഗ്ലാസ് കൊണ്ടും ഇംഗ്ലീഷ് വിക്ടോറിയൻ ടൈൽസ് കൊണ്ടും ഭിത്തികൾ മോടിപിടിപ്പിച്ചിരിക്കുന്നു. തടികൾ എല്ലാം ബർമീസ് തേക്കകുകൾ ആണ്. തൂണുകളും മേൽക്കൂര തട്ടുകളും എല്ലാം ചിത്രപ്പണികൾ കൊണ്ട് കടഞ്ഞെടുത്ത തേക്കുതന്നെ.
ചെട്ടിയാർ ഗ്രാമങ്ങളെയും ചെട്ടിനാടിനെയും കൂടുതൽ അറിയുവാൻ ട്രിപ്‌ജോഡി വ്ലോഗ് യൂട്യൂബിൽ കാണുക